പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് സതാംപ്ടണെതിരെ
ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പ്രീമിയർ ലീഗിൽ ആർസെനാൽ ഇന്ന് സതാംപ്ടനെ നേരിടും. എമിരേറ്റ്സിൽ വൈകീട്ട് 8.30നാണു മത്സരം. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിൽ തുടരുന്ന ഗണ്ണേഴ്സിനും കോച്ച് ഉനായി എമേറിക്കും ഈ മത്സരം നിർണായകമാണ്. വിജയ വഴിയിലേക്ക് തിരികെയെത്താൻ ഹോം മാച്ചിൽ റെലിഗെഷൻ ഭീഷണി നേരിടുന്ന സതാംപ്ടനെക്കാൾ നല്ലൊരു അവസരം ആർസെനലിനു വരാനില്ല.
പരിക്ക് മൂലം കോലാസിനാക്, സെബാലോസ് എന്നിവർ പുറത്തിരിക്കാനാണ് സാധ്യത. പെരുമാറ്റ ദൂഷ്യം കൊണ്ട് ക്യാപ്റ്റൻ സ്ഥാനം തെറിച്ച ഷാക്കയും ഇന്ന് സ്റ്റാർട്ട് ചെയ്യാൻ സാധ്യതയില്ല. അത്കൊണ്ട് തന്നെ ഓസിൽ,പെപെ എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാൻ സാധ്യത ഏറെയാണ്.






































