Foot Ball Top News

ദ്രോബറോവ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തി: ഇന്ന് കളിക്കും

November 23, 2019

author:

ദ്രോബറോവ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തി: ഇന്ന് കളിക്കും

കേരള ബ്ലാസ്റ്റേഴ്‌സിൻറെ ശക്തി കൂറ്റൻ മസെഡോണിയന്‍ ഡൈനാമൈറ്റ് വ്ലാറ്റ്കോ ദ്രോബറോവ് എത്തി. ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ബംഗളൂരു എഫ് സിക്കെതിരെ താരം കളിക്കും. ഈ സീസണിൽ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന് ദ്രോബറോവ് എത്തുന്നതോടെ ടീമിൻറെ ആത്മവിശ്വാസം കൂടും.ജൈറോ റോഡ്രിഗസിന് പകരമാകും ദ്രോബറോവ് ടീമിൽ കളിക്കുക.

മികച്ച ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ കൂടിയാണ് ദ്രോബറോവ്. മാസിഡോണിയന്‍ താരമാണ്  ദ്രോബറോവ്. വെലാസിക സ്ട്രുമികയ്ക്കയ്ക്ക് വേണ്ടിയാണ് താരം അവസാനം കളിച്ചത് സ്റ്റേഴ്സിന്റെ സെന്റര്‍ ബാക്കായ ജൈറോയ്ക്ക് ഒഡീഷ്യക്കെതിരെയുള്ള മത്സരത്തിലാണ് പരിക്കേറ്റത്. പരിക്ക് ഭേദമാകാത്തതിനാൽ താരത്തിന് തുടർന്ന് കളിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ദ്രോബറോവിനെ ടീമിൽ എത്തിക്കുന്നത്.

Leave a comment