Cricket Top News

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനത്തിൻറെ വേദി മാറ്റി

November 23, 2019

author:

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനത്തിൻറെ വേദി മാറ്റി

വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഡിസംബർ ആറിന് തുടക്കമാകും.മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. സീരിസിലെ ആദ്യ ടി20 മത്സരത്തിൻറെ വേദി മാറ്റി. മുംബൈയിലായിരുന്നു ആദ്യ മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. മത്സരത്തിനു സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വേദി മാറ്റിയിരിക്കുന്നത്. ഇപ്പോൾ ഹൈദരാബാദിലേയ്ക്കാണ് മത്സരം മാറ്റിയിരിക്കുന്നത്.

അയോധ്യ കേസിലെ പുതിയ വിധിയും, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഡിസംബർ ആറായതിനാൽ ആണ് സുരക്ഷ ഒരുക്കുന്നതിൽ പ്രയാസം.  ഈ സാഹചര്യത്തിൽ ഡിസംബർ ആറിന് നഗരത്തിനും സുരക്ഷാ ഒരുക്കേണ്ടതിനാലാണ് വേദി മാറ്റാൻ കാരണമായത്. മൂന്നാം ഏകദിനം  മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാം ടി20 തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്. ഡിസംബർ ആറ് മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. പൊള്ളാർഡ് നായകനായി എത്തിയതിന് ശേഷം വിൻഡീസ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന മത്സരം ജയിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം അവർ ഒരു പരമ്പര ജയിക്കുകയും ചെയ്തു. എന്നാൽ ടി20 മത്സരങ്ങളിൽ ഈ ജയം തുടരാൻ ആയില്ല. 2-1ന് അഫ്ഗാൻ ടി20 പരമ്പര സ്വന്തമാക്കിയിരുന്നു.

Leave a comment