Foot Ball Top News

ഹീറോ ഐ.എസ്.എൽ: ഇന്ന് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും

November 23, 2019

author:

ഹീറോ ഐ.എസ്.എൽ: ഇന്ന് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും

ഫിഫ ലോകകപ്പ് യോഗ്യത മത്സരം ഉള്ളതിനാൽ നിർത്തിവെച്ച ഐഎസ്എൽ ഒരു ഇടവേളയ്ക്ക് ശേഷം ആദ്യ മത്സരം ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തിൽ ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയെ നേരിടും. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ജയത്തിനുമപ്പുറം മറ്റൊന്നും രണ്ട് ടീമുകൾക്കും ആലോചിക്കാനില്ല. ഇരു ടീമുകളും ഈ സീസണിൽ ഒരു മത്സരമാണ് ജയിച്ചിട്ടുള്ളത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് മത്സരം ആരംഭിക്കും.

അവസാന മൂന്ന് കളികളിൽ വിജയം നേടുന്നതിൽ പരാജയപ്പെട്ട കേരളത്തിന് ഈ ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ മാത്രമാണ് കേരളം ജയിച്ചത്.  ഈ സീസണിൽ വിജയം ഒരെണ്ണമാണ് ബംഗളുരുവിന് ഉള്ളത്. ബാക്കി എല്ലാ മത്സരങ്ങളിലും അവർ സമനില ആണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും സമനിലയിൽ കുരുങ്ങിയ ബംഗളൂരു അവസാന മത്സരത്തിൽ മൂന്ന് ഗോളുകൾക്കാണ് ജയിച്ചത്.ഏറ്റവും മികച്ച ബാക് ലൈനാണ് ബെംഗളൂരുവിന്റേത്. ജുവാനാനും രാഹുൽ ഭെക്കും പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് ഉറച്ചുനിൽക്കും.  മുൻ നിരയിൽ ആക്രമണത്തിന് നേതൃത്വം നൽകി സുനിൽ ഛേത്രി പോരാടുമ്പോൾ ഉദാന്താ സിങ്ങും റാഫേൽ അഗസ്റ്റോയും ഉറച്ച പിന്തുണ നൽകും.

സീസണിലെ ഉൽഘാടനമത്സരത്തിൽ നേടിയ വിജയത്തിനപ്പുറം തുടർച്ചയായ രണ്ടു തോൽവികളാണ് കേരളത്തിന് ലഭിച്ചത്. സഹൽ അബ്ദുൾ സമദ്, പ്രശാന്ത്, രാഹുൽ കെപി തുടങ്ങിയവർ സാങ്കേതികവശങ്ങളിൽ ഊന്നൽ നൽകും. ജയ്‌റോ റോഡ്രിഗസിന് പരിക്കു കാരണം കളിക്കില്ല. കൂടാതെ ജിങ്കനും പരിക്ക് മൂലം പുറത്താണ്.

Leave a comment