Cricket Top News

ഡേ നൈറ്റ് ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം

November 23, 2019

author:

ഡേ നൈറ്റ് ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ബംഗ്ലാദേശിനെതിരെ ഇന്ത്യ 174 റൺസ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്ക് 68 റൺസിന്റെ ലീഡ് ഉണ്ട്.   59 റണ്‍സുമായി വിരാട്കോഹ്‌ലിയും, 23റൺസുമായി  അജിന്‍ക്യ രഹാനയുമാണ് ക്രീസില്‍. രോഹിത് ശർമ്മ(21), മായങ്ക് അഗർവാൾ(14), ചേതേശ്വര്‍ പുജാര(55) എന്നിവരുടെ വിക്കറ്റുകൾ ആണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ത്യയുടെ പേസ് ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.ബംഗ്ലാദേശിനെ ഇന്ത്യ 106 റൺസിൽ ഒതുക്കി. 29 റൺസ് നേടിയ ഷാഡ്മാൻ ഇസ്ലാം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.സ്‌കോർ ബോർഡിൽ 15 റൺസ് എത്തിയപ്പോൾ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് വിക്കറ്റുകൾ ഓരോന്നായി അവർക്ക് നഷ്ടമായ. ലിറ്റന്‍ ദാസ് 24 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ്മ അഞ്ച് വിക്കറ്റ് നേടി. ഉമേഷ് യാദവ് മൂന്നും, ഷമി രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഓപ്പണർമാർ ആദ്യം തന്നെ നഷ്ട്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ കോഹിലിയും, പൂജാരയും ചേർന്ന് ഇന്ത്യക്ക് മികച്ച റൺസ് നേടിക്കൊടുത്തു. 94 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്.

Leave a comment