Cricket Top News

പാകിസ്ഥാൻ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

November 21, 2019

author:

പാകിസ്ഥാൻ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ്: പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

പാകിസ്ഥാൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമായി. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാൻറെ ആദ്യ മത്സരത്തിനാണ് ഇന്ന് തുടക്കമായത്. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒടുവിൽ വിവരം കിട്ടുമ്പോൾ 38/0 എന്ന നിലയിലാണ്. അസർ അലിയും(19), ഷാൻ മസൂദ്‌മാണ്(12) ക്രീസിൽ. നസീം ഷാ ഇന്ന് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമാണ് നസീം ഷാ.  16 വയസൻ പേസർ നസീമിന് ഉള്ളത്. ആഷസിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയ ആറാം സ്ഥാനത്താണ് ഉള്ളത്.

Leave a comment