ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ്: 11 അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും. ബേ ഓവലിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള 11 അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ലോക്കി ഫെർഗൂസൺ ടീമിൽ ഇടം നേടിയിട്ടില്ല. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ലോക്കിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യൻ സമയം വെളുപ്പിനെ 3:30ന് ആണ് മൽസരം ആരംഭിക്കുന്നത്. ആഷസിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് നാളെ നടക്കുന്നത്. ടി20 പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു.ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ന്യൂസിലൻഡ് 60 പോയിന്റുമായി രണ്ടാം സ്ഥാനാഥാണ് ഉള്ളത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും.
ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ,ടോഡ് ആസ്റ്റൽ,ടോം ബ്ലണ്ടൽ,ട്രെന്റ് ബോൾട്ട്,കോളിൻ ഡി ഗ്രാൻഡ്ഹോം,ലോക്കി ഫെർഗൂസൺ,മാറ്റ് ഹെൻറി,ടോം ലാതം, ഹെൻറി നിക്കോൾസ്,ജീത് റാവൽ,മിച്ചൽ സാന്റ്നർ,ടിം സൗത്തി,റോസ് ടെയ്‌ലർ,നീൽ വാഗ്നർ.






































