Cricket Top News

ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും

November 20, 2019

author:

ഇംഗ്ലണ്ട് ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും

ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് നാളെ തുടക്കമാകും. ബേ ഓവലിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം നടക്കുന്നത്. ഇന്ത്യൻ സമയം വെളുപ്പിനെ 3:30ന് ആണ് മൽസരം ആരംഭിക്കുന്നത്. ആഷസിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് നാളെ നടക്കുന്നത്. ടി20 പരമ്പര ഇംഗ്ലണ്ട് നേടിയിരുന്നു.

ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ന്യൂസിലൻഡ് 60 പോയിന്റുമായി രണ്ടാം സ്ഥാനാഥാണ് ഉള്ളത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍, മാറ്റ് ഹെന്‍റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവർ ഉള്ള ന്യൂസിലൻഡ് ടീം അതിശക്തമാണ്. നവംബർ 21 മുതൽ 25 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബർ 29ന് ആരംഭിക്കും.

Leave a comment