ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഇന്ത്യൻ ടീം കൊൽക്കത്തയിലെത്തി
നവംബർ 22ന് ആരംഭിക്കുന്ന ഇന്ത്യ ബന്ഗ്ലാദേശ് ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് തുടക്കമാകും. ഇന്ത്യൻ ടീം ഇന്നലെ കൊൽക്കത്തയിലെത്തി. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ആദ്യമായാണ് പിങ്ക് ബോളിൽ കളിക്കാൻ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്, മായങ്ക് അഗര്‍വാള്‍ എന്നിവർ കൊൽക്കത്തയിൽ എത്തുന്ന വീഡിയോ ആണ് ബിസിസിഐ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.
വൻ വരവേൽപ്പാണ് ഇന്ത്യയിൽ ഇതിന് ലഭിച്ചത്. ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര മന്ത്രി അമിത് ഷാ എന്നിവർ മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ട്. നവംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീം ഇന്ന് ഗ്രൗണ്ടിൽ പരിശീലനം നടത്തും. പേസർ മാരായ ഷമി, ഇഷാന്ത്, ഉമേഷ് യാദവ് എന്നിവർ ഇന്ന് കൊൽക്കത്തയിൽ എത്തും.






































