Foot Ball Top News

തോൽവിയോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായി

November 20, 2019

author:

തോൽവിയോടെ ഇന്ത്യ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായി

മസ്കറ്റ്: ഫിഫ ലോകകപ്പ് യോഗ്യത എവെ മൽസരത്തിൽ ഇന്ത്യക്ക് തോൽവി. ഒമാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് മോഹം അവസാനിച്ചു. പ്രതിരോധം മികച്ചു നിന്നപ്പോൾ ഇന്ത്യയുടെ മിഡ്​ഫീല്‍ഡും മുന്നേറ്റനിരയും പരാജയപ്പെട്ടു. യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞില്ല. ഒന്നാം പകുതിയിലാണ് ഒമാൻ ഗോൾ നേടിയത്. മുപ്പത്തിമൂന്നാം മിനിറ്റിൽ മുഹ്സിന്‍ അല്‍ഗസ്സാനിയാണ് വിജയ ഗോൾ നേടിയത്.

 

അഞ്ച് കളികളിൽ നിന്ന് മൂന്ന് പോയിന്റ് ആണ് ഇന്ത്യ നേടിയത്. രണ്ട് തോൽവിയും മൂന്ന് സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഇരുപത്തിനാലാം മിനിറ്റിൽ ഇന്ത്യക്ക് ഒരു കോർണർ ലഭിച്ചെങ്കിലും അത് പാഴായി പോയി. പിന്നീട് നാൽപ്പത്തിയൊന്നാം മിനിറ്റിൽ ഗോൾ നേടാൻ കിട്ടിയ അവസരവും ഇന്ത്യ പാഴാക്കി. ആദ്യ പകുതിയേക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യ രണ്ടാം പകുതിയിൽ നടത്തിയത്.

Leave a comment