Foot Ball Top News

റൊണാൾഡോയുടെ 99-ാമത് അന്താരാഷ്ട്ര ഗോളുമായി പോർച്ചുഗൽ യൂറോ 2020 ന് യോഗ്യത നേടി

November 18, 2019

റൊണാൾഡോയുടെ 99-ാമത് അന്താരാഷ്ട്ര ഗോളുമായി പോർച്ചുഗൽ യൂറോ 2020 ന് യോഗ്യത നേടി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹായത്തോടെ നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാർ ഞായറാഴ്ച 2-0 എന്ന സ്കോറിനാണ് ലക്സംബർഗിനെ തോൽപ്പിച് ഇത്തവണത്തെ യൂറോ കപ്പ് യോഗ്യത നേടിയത്.

39 ആം മിനുട്ടിൽ പോർച്ചുഗലിനെ ബ്രൂണോ ഫെർണാണ്ടസ് ഗോൾ അടിച്ചു, അതിനുശേഷം റൊണാൾഡോ മറ്റൊരു ഗോൾ നേടി ടീമിന്റെ 2-0 വിജയം ഉറപ്പാക്കി. ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിന്റെ ടീം രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പ് ബി യിൽ സെർബിയ ഒന്നാമതെത്തി.

അടുത്ത വർഷം ജൂൺ 12 മുതൽ റോമിൽ നടക്കുന്ന യൂറോ 2020 ന് യോഗ്യത നേടുന്ന 17-ാമത്തെ രാജ്യമാണ് പോർച്ചുഗൽ. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവയും യൂറോ 2020 ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു.

Leave a comment