ബയേൺ 5-4 ഹെയ്‌ഡൻഹെയിം ; ഡി.ഫ്.ബി. കപ്പിൽ വീണ്ടും ഗോൾ മഴ കാലം
ഡി.ഫ്.ബി. കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മാസ്മരിക ത്രില്ലെർ. 9 ഗോളുകളും ഒരു ചുവപ്പു കാർഡും കണ്ട മത്സരത്തിൽ ബയേൺ രണ്ടാം ഡിവിഷൻ ടീമായ ഹെയ്‌ഡൻഹെയ്‌മിനെ പണിപ്പെട്ടു മറികടന്നു. ബുണ്ടസ്‌ലീഗയിൽ കഴിഞ്ഞ കളി സമനില വഴങ്ങി ഒന്നാം സ്ഥാനം ഒഴിഞ്ഞു കൊടുത്ത ബയേണിന് ഒട്ടും ആശ്വസിക്കാവുന്നതല്ല ഈ വിജയം. അലൈൻസ് അറീനയിൽ 4 ഗോളുകൾ ഒരു രണ്ടാം ഡിവിഷൻ ടീമിനോട് വഴങ്ങിയത് ഒരിക്കലും ന്യായികരിക്കാൻ പറ്റിയ പ്രകടനം അല്ല. എന്നാൽ 13 മിനുട്ടിൽ തന്നെ 10 പേരായി ചുരുങ്ങിയിട്ടും വിജയം നേടിയന്നുള്ള വസ്തുത അവർക്കു പ്രചോദനം നൽകിയേക്കും.
ഹെയ്‌ഡൻഹെയിമിന് വേണ്ടി റോബർട്ട് ഗ്ലാഡ്സ്എൽ ഹാറ്റ് ട്രിക്ക് നേടി. അലൈൻസ് അറീനയിൽ എതിർ ടീമിനായി ഹാറ്റ് ട്രിക്ക് നേടുന്ന മൂന്നാമത്തെ കളിക്കാരൻ ആയി അദ്ദേഹം. മാർക്ക് ശ്നറ്റെർ ആണ് വലചലിപ്പിച്ച മറ്റൊരു താരം. ബയേണിന് വേണ്ടി ഗൊരേറ്റസ്‌ക, മുള്ളർ, ഗാനാർബി എന്നിവർ ഓരോ ഗോളും റോബർട്ട് ലെവൻഡോവാസ്‌കി രണ്ടു ഗോളുകളും നേടി. ഡിഫൻഡർ നിക്‌ളാസ് സൂലെ ആണ് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയ ജർമൻ താരം.






































