സബ് ആയി ഇറങ്ങി ഹാറ്റ് ട്രിക്ക് – എംബാപ്പയുടെ മികവിൽ പി.സ്.ജി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പാദ മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.സ്.ജി ക്ക് വമ്പൻ ജയം. ബെൽജിയം ടീമായ ബൃഗ്ഗയെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അവർ വിജയിച്ചത്. ജയത്തോടെ ഗ്രൂപ്പ് എ യിൽ 9 പോയിന്റുകളുമായി അവർ ഒന്നാം സ്ഥാനത്താണ്.
ആദ്യ രണ്ടു ഗോളുകൾ നേടി വിജയം സുനിശ്ചിതമാക്കിയ മൗറോ ഇകാർഡി വളരെ ഏറെ പ്രശംസ അർഹിക്കുന്നു. എഡിസൺ കവാനിയുടെ വിടവ് അദ്ദേഹം വളരെ നന്നായി നികത്തിയിരിക്കുന്നു. ബോക്സിനകത്തു വളരെ അപകടകാരിയാണ് കഴുകാൻ കാണുകളുള്ള ഈ അര്ജന്റീനക്കാരൻ. പക്ഷെ കളിയിലെ കേമൻ എമ്പാപ്പെ തന്നെ. ബ്രഗേ ഡിഫെൻഡേർസ് അയാൾക്ക് എതിരാളികളെ അല്ലായിരുന്നു. എംബാപ്പയുടെ വേഗതയും മൂർച്ചയും ആസ്വദിക്കേണ്ടത് തന്നെയായിരുന്നു. ഡി മരിയ അസിസ്റ്റ് ചെയ്ത മൂന്നാമത്തെ ഗോൾ അതി സുന്ദരമായ ഒരു ടീം ഗോളും.






































