ലെവൻഡോസ്‌കിക്ക് ഡബിൾ – രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബയേണിന് വിജയം
5 ഗോളുകൾ പിറന്ന ആവേശകരമായ മത്സരത്തിൽ ഗ്രീക്ക് ക്ലബായ ഒളിംപ്യക്കോസിനെ മറികടന്ന് ബയേൺ മ്യൂനിച്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എതിരാളികളുടെ തട്ടകത്തിൽ ആണ് ബവേറിയൻ വമ്പന്മാർ വിജയിച്ചു കയറിയത്. രണ്ടു ഗോളുകൾ കരസ്ഥമാക്കിയ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി ആണ് വിജയ ശില്പി.
അധിയഥേയരാണ് സ്കോറിങ് ആരംഭിച്ചത്. കളി പിന്നിട്ട് 23 മിനുട്ട് കഴിഞ്ഞപ്പോൾ യുസഫ് അൽ അറബി അവരെ മുന്നിൽ എത്തിച്ചു. എന്നാൽ ഇരട്ട ഗോളുകളുമായി ലെവൻഡോസ്‌കി കളി ബയേണിന് അനുകലമാക്കി [34′, 62′]. 75 ആം മിനുട്ടിൽ ജർമൻ മിഡ്‌ഫീൽഡർ ടോലിസോ ബയേണിന്റെ ലീഡ് കൂട്ടി. വെറും നാല് മിനിട്ടുകൾക്ക് ശേഷം സാന്റോസ് ടോറസിലൂടെ ഗ്രീക്ക്കാർ ഒരണ്ണം മടക്കി കളിയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ബയേൺ പ്രതിരോധം അവസരത്തിന് ഒത്തു ഉയർന്നു.
ചാമ്പ്യൻസ് ലീഗിൽ ലെവൻഡോസ്‌കി 58 ഗോളുകൾ ഇത് വരെ നേടിയിരിക്കുന്നു. ലീഗിലെ എക്കാലത്തെയും ഉയർന്ന അഞ്ചാമത്തെ ഗോൾ സ്കോറെർ ആയി അദ്ദേഹം മാറിയിരിക്കുന്നു. തന്റെ എക്കാലത്തെയും മികച്ച ഫോമിൽ ആണ് അദ്ദേഹം. ഈ സീസണിൽ ഇത് വരെ 17 ഗോളുകളാണ് അദ്ദേഹം ഇത് വരെ അടിച്ചു കൂട്ടിയിരിക്കുന്നത്.






































