ലോക വനിത ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിൽ നിന്ന് മേരി കോം ഫൈനൽ കാണാതെ പുറത്തായി
റഷ്യയിൽ നടക്കുന്ന ലോക വനിത ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം സെമിയിൽ പരാജയപ്പെട്ടു. ഇന്നലെ നടന്ന മത്സരത്തിൽ തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുവിനോടാണ് മേരി കോം പ്രജായപ്പെട്ടത്. സെമിയിൽ എത്തിയതോടെ മേരികോം മെഡലിന് അർഹയായി. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിപ്പിൽ 8 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മേരി കോം മാറി. 4-1 എന്ന സ്കോറിനാണ് മേരി കോം പരാജയപ്പെട്ടത്.
സെമിയിൽ പുറത്തായതോടെ വെങ്കല മെഡൽ മേരി കോമിന് ലഭിക്കും. 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഇത്തവണ മത്സരിച്ചത്. ഇന്‍ഗ്രിറ്റ് വലന്‍സിയയെ തോൽപ്പിച്ചാണ് മേരി കോം സെമിയിൽ എത്തിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. ഇന്ത്യയുടെ മഞ്ജു റാണി 48 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയിട്ടുണ്ട്.