യൂറോപ്പ ലീഗ് : ആർസെനൽ ഇന്ന് സ്റ്റാൻഡേർഡ് ലീഗിനെ നേരിടും
യൂറോപ്പ ലീഗിലെ രണ്ടാം മത്സരത്തിൽ ആർസെനൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ എമിരേറ്റ്സിൽ ഇന്ന് ബെൽജിയം ടീമായ സ്റ്റാൻഡേർഡ് ലീഗിനെ നേരിടും. ആദ്യ മത്സരത്തിൽ ആർസെനാൽ ഫ്രാങ്ക്ഫർട്ടിനെ എവേ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തകർത്തിരുന്നു. ഈ മത്സരത്തിലും പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവ നിരയെ എമേറി പരീക്ഷിക്കാനാണ് സാധ്യത. എതിരാളികൾ കരുത്തരല്ല എന്നതിനാൽ പ്രീമിയർ ലീഗിൽ ഇതുവരെയും ഫോം കണ്ടെത്താൻ കഴിയാത്ത നിക്കൊളാസ് പെപ്പയെ ഇന്നു കളത്തിലിറക്കാൻ സാധ്യതയുണ്ട്. പരിക്കിന് ശേഷം ഫസ്റ്റ് ടീമിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഹോൾഡിങ്, ടിർണി, ബെല്ലറിൻ എന്നിവർക്കും ഈ മത്സരം നിർണായകമാണ്. മത്സരം രാത്രി 12.30നു






































