വിശാഖപട്ടണം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 164 റൺസ് എടുത്തിട്ടുണ്ട്. 69 റൺസുമായി മായങ്ക് അഗർവാളും,93 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. മികച്ച ബാറ്റിങ് ആണ് ഇരുവരും കാഴ്ചവെക്കുന്നത്. അഞ്ച് ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നേടാൻ കഴിഞ്ഞില്ല.
ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ രണ്ടാം പരമ്പര ആണ്. വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. 120 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.ഇഷാന്ത് ശർമയും, ഷാമിയുമാണ് ഇന്ത്യൻ ടീമിലെ പേസ് ബൗളർമാർ. പന്തിന് പകരം സാഹയാണ് ടീമിൽ ഉള്ളത്.