പാകിസ്ഥാൻ ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്
കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വൈകുന്നേരം 3:30ന് മത്സരം ആരംഭിക്കും. രണ്ടാം ഏകദിനം പാകിസ്ഥാൻ ജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങൾ ഉള്ള പരമ്പരയിലെ നിർണായക മത്സരമാണ് ഇന്ന് അണ്ടാക്കുന്നത്. ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ക്രിക്കറ്റ് പര്യടനം നടക്കുന്നത്. പല പ്രശ്നങ്ങൾക്ക് ശേഷമാണ് ശ്രീലങ്ക പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയത്. സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻനിര താരങ്ങളിൽ പലരും മൽസരത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ മറ്റ് താരങ്ങളുമായി എത്തിയ ശ്രീലങ്കയ്ക്ക് കനത്ത സുരക്ഷാ ഒരുക്കിയാണ് പാകിസ്ഥാൻ ഒരുക്കിയിരിക്കുന്നത്.
രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയെ 67 റൺസിനാണ് പാകിസ്ഥാൻ തോൽപ്പിച്ചത്. 306 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ പാകിസ്ഥാൻ 238 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. അവസാന ഏകദിനത്തിൽ ജയിച്ച് മൽസരം സമനിലയിൽ എത്തിക്കാനാകും ശ്രീലങ്ക ഇന്ന് ശ്രമിക്കുക. ഏകദിനത്തിന് ശേഷം മൂന്ന് ടി20 മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ഒക്ടോബർ അഞ്ചിനാണ് ആദ്യ ടി20 മൽസരം നടക്കുന്നത്.