വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം
ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളം ഹൈദരാബാദിനെ 62 റൺസിന് തോൽപ്പിച്ചു. കേരളത്തിന്റെ ആദ്യ വിജയമാണിത്. ഇന്നലെ നടനാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം അമ്പത് ഓവറിൽ 227 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 165 റൺസിന് പുറത്താക്കി. കെ എം ആസിഫിൻറെ നാല് വിക്കറ്റ് പ്രകടനമാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.
ടോസ് നേടിയ ഹൈദരാബാദ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശം തുടക്കമാണ് കേരളത്തിന് ലഭിച്ചത്. റൺസ് എടുക്കുന്നതിന് മുന്നെ ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീട് വിഷ്ണു വിനോദ്, റോബിന്‍ ഉത്തപ്പ, സഞ്ജുസാംസണ്‍, സച്ചിന്‍ ബേബി, രാഹുല്‍ പി എന്നിവരുടെ ബാറ്റിങ് മികവിലാണ് കേരളം 227 റൺസ് നേടിയത്. 36 റൺസ് നേടിയ സഞ്ജു ആണ് ടോപ് സ്‌കോറർ. മൂന്നാം മത്സരത്തിലും സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. ഹൈദരാബാദിന് വേണ്ടി ദേവ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് തകർച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ വിക്കറ്റുകൾ ഒന്നിന് പുറകെ ഒന്നായി വീഴാൻ തുടങ്ങി. 12/4 എന്ന നിലയിൽ തകര്ന്ന ഹൈദരാബാദിനെ അഗർവാളും, രോഹിതും ചേർന്ന് പതിയെ കരകയറ്റാൻ തുടങ്ങി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 84 റൺസ് നേടി. അഗർവാൾ 69 റൺസ് നേടി. കേരളത്തിന് വേണ്ടി ആസിഫ് നാല് വിക്കറ്റ് നേടിയപ്പോൾ ബേസിൽ തമ്പി, സന്ദീപ് വാരിയർ, ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.






































