Badminton Top News

കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഫൈനൽ ലക്ഷ്യമിട്ട് പി കശ്യപ് ഇന്നിറങ്ങും

September 28, 2019

author:

കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഫൈനൽ ലക്ഷ്യമിട്ട് പി കശ്യപ് ഇന്നിറങ്ങും

ഇഞ്ചോണ്‍: കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരം ഇന്ന്. ഫൈനലിലേക്ക് ലക്ഷ്യമിട്ട് ഇന്ത്യയുടെ പ്രിയതാരം പി കശ്യപ് ഇന്ന് കളത്തിലിറങ്ങും. ജപ്പാന്‍റെ ലോക ഒന്നാം നമ്പർ താരം കെന്‍റോ മൊമോട്ടയാണ് കശ്യപിന്‍റെ ഇര. കൊറിയ ഓപ്പണില്‍ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയാണ് പി കശ്യപ്.

ഡെൻമാർക്ക് താരം യാൻ ജോർജെൻസണെ നേരിട്ടുള്ള ഗെയ്‌മുകൾക്ക് മുപ്പത്തിയേഴ് മിനിട്ടുകൊണ്ട് തോൽപിച്ചാണ് കശ്യപിന്‍റെ സെമിയിലേക്കുള്ള മുന്നേറ്റം(സ്‌കോര്‍: 24-22, 21-8.). ആദ്യ ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടമായപ്പോള്‍ രണ്ടാം ഗെയിം പൂര്‍ണ മേധാവിത്വത്തോടെ കശ്യപ് കൈക്കലാക്കി.

ചൈന ഓപ്പൺ ബാഡ്മിന്റണിൽ തോൽവി ഏറ്റുവാങ്ങിയ ലോക ചാമ്പ്യന്‍ പി വി സിന്ധു, സൈന നെഹ്‌വാള്‍, ബി സായ് പ്രണീത് തുടങ്ങിയവര്‍ ഇതിനോടകം പുറത്തായി.

Leave a comment