കേരള ബ്ലാസ്റ്റേഴ്‌സിൻറെ രണ്ടാം പ്രീ സീസൺ മൽസരം ഇന്ന് നടക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സിൻറെ പ്രീ സീസൺ മത്സരത്തിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഐ ലീഗിലെ റിയല്‍ കാശ്മീർ ആണ് എതിരാളികൾ. യു.എ.ഇയിൽ നടത്താനിരുന്ന പ്രീ സീസൺ മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണിത്. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി ഓഗസ്റ്റ് അവസാനമാണ് ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇ.യിൽ എത്തിയത്. അവിടെ ഒരു മത്സരവും കളിച്ചിരുന്നു. സംഘാടകരായ മിച്ചി സ്പോര്‍ട്സുമായുള്ള പ്രശ്‌നങ്ങൾ കാരണമാണ് പ്രീ സീസൺ മത്സരങ്ങൾ യുഇയിൽ നിന്ന് കേരളത്തിലേക്ക് മാറ്റിയത്.
പ്രീ സീസണിലെ ആദ്യ മൽസരത്തിൽ സൗത്ത് യുണൈറ്റഡുമായ മത്സരിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൗത്ത് യുണൈറ്റഡിനെ തോൽപ്പിച്ചത്.പനമ്ബള്ളി നഗര്‍ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ ആരാധകർക്ക് കളി കാണാൻ ഉള്ള അവസരം ഇല്ല.






































