പ്രീമിയർ ലീഗ് : ആർസെനൽ ഇന്ന് ആസ്റ്റൺവില്ലയെ നേരിടും
പ്രീമിയർ ലീഗിൽ തുടർച്ചയായി 3 മത്സരങ്ങളിൽ വിജയിക്കാത്ത ആർസെനാൽ ഇന്ന് സ്വന്തം തട്ടകമായ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ ആസ്റ്റൺ വില്ലയെ വരവേൽക്കുമ്പോൾ ഉനായി എമേറിയുടെ ടീം വിജയം നേടാം എന്ന പ്രതീക്ഷയിലാണ്. യൂറോപ്പ ലീഗിൽ ജർമൻ ടീമായ ഫ്രാങ്ക്ഫർട്ടിനെ എവേ മത്സരത്തിൽ പല പ്രമുഖ താരങ്ങളുടെ അഭാവത്തിൽ താരതമ്യേന യുവ താരങ്ങളെ അണിനിരത്തി നേടിയ 3-0 എന്ന വിജയം ഗണ്ണേഴ്സിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. പോരാത്തതിന് ഡിഫെൻസിൽ പരിക്ക് മാറി ഹോൾഡിങ്, ബെല്ലറിൻ, ടിർണി, മാവ്‌റോപ്പാനോസ് എന്നിവർ സീനിയർ ടീമിലേക്കു തിരിച്ചെത്തിയതും ശുഭസൂചനയാണ്. ഹോം മാച്ചിൽ ഇന്ന് വിജയം നേടിയാൽ പോയിന്റ് ടേബിളിൽ ടോപ് 4ഇലേക്ക് വീണ്ടും ആർസെനാൽ എത്തും.
ടീം ന്യൂസ് : പരിക്ക് മൂലം ലാക്കാസെറ്റിന് ഈ മത്സരവും നഷ്ടമാകും. സ്റ്റാർട്ട് ചെയ്തില്ലെങ്കിലും ഹോൾഡിങ്, ബുകയോ സാക എന്നിവർക്കു ഏതാനും മിനുട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മധ്യ നിരയിൽ ഷാക്ക, ഗെണ്ടുസീ, സെബല്ലോസിനൊപ്പം ഓസിലും സ്റ്റാർട്ട് ചെയ്‌തേക്കും. മത്സരം രാത്രി 9നു.






































