ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അലവന്‍സ് വർധിപ്പിച്ചു
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങളുടെ വിദേശ പരമ്പരകളിലെ അലവന്‍സ് ഇരട്ടിയാക്കിയി. താരങ്ങള്‍ക്കും പരിശീലകസംഘത്തിനും ലഭിച്ചിരുന്ന ദിവസവേതനം 8,899.65 രൂപയ്ക്ക് പകരം 17,799.30 നല്‍കാനാണ് സമിതിയുടെ പുതിയ തീരുമാനം. അതേ സമയം, ഹോം മത്സരങ്ങളില്‍ ലഭിക്കുന്ന അലവന്‍സില്‍ മാറ്റമുണ്ടാകില്ല.
താരങ്ങൾക്ക് മാച്ച് ഫീ, ബിസിനസ് ക്ലാസ് യാത്ര, താമസം, തുടങ്ങിയവയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം കിട്ടുക. അടുത്തിടെ സെലക്ടര്‍മാരുടെ ഹോം അലവന്‍ഡും വര്‍ധിപ്പിച്ചിരുന്നു. 3500 നിന്ന് 7500 രൂപ ആയാണ് വര്‍ധിപ്പിച്ചത്. ഇന്ത്യൻ നായകൻ കോലിക്ക് കീഴില്‍ വിദേശത്ത് ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് അലവന്‍സ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.






































