Cricket Cricket-International Top News

സിംബാബ്‌വെയെ തോൽപ്പിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ, ജയം 72 റൺസിന്

February 26, 2026

author:

സിംബാബ്‌വെയെ തോൽപ്പിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ, ജയം 72 റൺസിന്

 

ചെന്നൈയിൽ — ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഒരു പ്രധാന സൂപ്പർ 8 മത്സരത്തിൽ, സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടിയപ്പോൾ സിംബാബ്‌വെയുടെ ഇന്നിങ്ങ്സ് 184/6 എന്ന നിലയിൽ അവസാനിച്ചു. ജയത്തോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ സജീവമായപ്പോൾ ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിക്കുകയും സിംബാബ്‌വെ പുറത്താവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം സെമി ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ കൊൽക്കത്തയിൽ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കണം. 257 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ബ്രയാൻ ബെന്നറ്റിൻറ് ഒറ്റയാൾ പോരാട്ടം മാത്രമാണ് ഉണ്ടായിരുന്നത്. വിക്കറ്റുകൾ വീണപ്പോഴും മികച്ച പ്രകടനം തുടർന്ന്. ബ്രയാൻ പുറത്താകാതെ 97 റൺസ് നേടി.

257 റൺസ് പിന്തുടർന്ന സിംബാബ്‌വെ സ്ഥിരതയോടെ തുടങ്ങിയെങ്കിലും ആവശ്യമായ റൺ നിരക്ക് നിലനിർത്താൻ പാടുപെട്ടു. ഓപ്പണർ ബ്രയാൻ ബെന്നറ്റ് 59 പന്തിൽ നിന്ന് 97 റൺസുമായി പുറത്താകാതെ പോരാടിയപ്പോൾ, ക്യാപ്റ്റൻ സിക്കന്ദർ റാസ 31 റൺസെടുത്തു. എന്നിരുന്നാലും, ഇന്ത്യൻ ബൗളർമാർ നിയന്ത്രണം നിലനിർത്തി, അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി സമഗ്ര വിജയം ഉറപ്പാക്കി.

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജുവും(24) അഭിഷേക് ശർമയും(55) നൽകിയത്. ഇരുവരും ചേർന്ന് 48 റൺസ് ആണ് നേടിയത്. ആദ്യ വിക്കറ്റുണ് ശേഷം അഭിഷേകും ഇഷാൻ കിഷനും(38) ചേർന്ന് രണ്ടാം വിക്കറ്റിൽ സ്‌കോർ 100 കടത്തി പിന്നീടെത്തിയ സൂര്യകുമാർ 33 റൺസുമായി മികച്ച പ്രകടനം തന്നെ നടത്തി. അഭിഷേകും, സൂര്യകുമാറും പുറത്തായപ്പോൾ ഇന്ത്യ 172/4 എന്ന നിലയിൽ ആയിരുന്നു. പിന്നീട ഹാർദിക്കും(50), തിലക് വർമ്മയും(44) ചേർന്ന് അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയും സ്‌കോർ 250 ലേക്ക് എത്തിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് 84 റൺസ് ആണ് നേടിയത്. 19 ഓവറിൽ തിലക് വർമ്മ വെടിക്കെട്ട് പ്രകടനം നടത്തിയപ്പോൾ ആ ഓവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 21 റൺസ് ആണ്. ഇതോടെ ഇന്ത്യൻ സ്‌കോർ 241 റൺസ് ആയി പിന്നീട് അവസാന ഓവറിലെ അവസാന രണ്ട് പന്തുകൾ ഹർദിക് സിക്സർ അടിച്ചുകൊണ്ട് ഇന്ത്യ സ്‌കോർ 256 റൺസ് നേടി. ഇതോടെ പാണ്ട്യ 23 പന്തിൽ നിന്ന് 50 റൺസ് നേടുകയും ചെയ്തു.

Leave a comment