Cricket Cricket-International Top News

വമ്പൻ തകർച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ച് മില്ലറും ബ്രെവിസും, സൂപ്പർ 8ൽ ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം

February 22, 2026

author:

വമ്പൻ തകർച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ച് മില്ലറും ബ്രെവിസും, സൂപ്പർ 8ൽ ഇന്ത്യക്ക് 188 റൺസ് വിജയലക്ഷ്യം

 

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. തകർച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക മികച്ച ഫോമിലേക്ക് തിരിച്ചുവരികയായിരുന്നു. ഡേവിഡ് മില്ലർ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്‌. കൂടാതെ ട്രിസ്റ്റൻ സ്റ്റബ്സ് അവസാന ഓവറിൽ മികച്ച പ്രകടനം നടത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അവർക്ക് അടിതെറ്റി ഇന്ത്യൻ ബൗളർമാരുടെ ആധിപത്യം കാരണം അവർ തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടി. ജസ്പ്രീത് ബുംറ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തി, അർഷ്ദീപ് സിംഗ് ഒരു വിക്കറ്റ് നേടി. ക്വിന്റൺ ഡി കോക്ക് (6), ഐഡൻ മാർക്രം (4) എന്നിവർ ആദ്യകാല പുറത്താക്കലുകളിൽ ഉൾപ്പെടുന്നു. ഇതോടെ 6 ഓവറിൽ 41 റൺസിന് മൂന്ന് വിക്കറ്റുകൾ ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തി. എന്നാൽ പിന്നീട് ഡേവിഡ് മില്ലർ (63), ഡെവാൾഡ് ബ്രെവിസ് (45) എന്നിവർ ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസ് നേടി. ഇത് ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റി. പിന്നീട് ഇവരുടെ കൂട്ടുകെട്ട് ദുബേ പൊളിച്ചതോടെ സ്കോറിങ് വേഗത കുറഞ്ഞു. പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം ചേർന്ന് മില്ലർ ടീമിനെ മുന്നൂറ് നയിച്ചെങ്കിലും മില്ലറിനെ വരുൺ ചക്രവർത്തി വീഴ്ത്തി. അവസാന ഓവറിൽ ബുംറ വീണ്ടും ശക്തമായി തിരിച്ചെത്തിയപ്പോൾ ദക്ഷിണാഫ്രിക്ക റൺസ് നേടുന്നതിൽ പരാജയപ്പെട്ടു. എന്നാൽ അവസാന ഓവറിൽ ഹർദിക് പാണ്ട്യക്കെതിരെ സ്റ്റബ്സ് മികച്ച ഷോട്ടുകൾ കാളിച്ചതോടെ ദക്ഷിണാഫ്രിക്ക സ്‌കോർ 187ൽ എത്തിച്ചു. സ്റ്റബ്സ് 24 പന്തിൽ നിന്ന് 44 റൺസ് നേടി.

ഇന്നത്തെ മത്സരത്തിൽ ബുംറ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു . ബുമ്ര നാല് ഓവറിൽ 15 റൺസിന് മൂന്ന് വിക്കറ്റ് നേടി തൻറെ മികവ് തെളിയിച്ചു. ഇന്ത്യക്കായി അര്ഷദിപ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ദുബേയും വരുണും ഓരോ വിക്കറ്റ് വീതം നേടി.

Leave a comment