Cricket Cricket-International Top News

തുടർച്ചയായ നാലാം തവണയും ഡബ്ള്യുപിഎൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്, ജയം ഏഴ് വിക്കറ്റിന്

February 3, 2026

author:

തുടർച്ചയായ നാലാം തവണയും ഡബ്ള്യുപിഎൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്, ജയം ഏഴ് വിക്കറ്റിന്

 

വഡോദര: ഫെബ്രുവരി 3 ചൊവ്വാഴ്ച വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ള്യുപിഎൽ ) മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 15.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഇതോടെ ഡൽഹി നാലാം തവണയും ഡബ്ള്യുപിഎൽ ഫൈനലിൽ പ്രവേശിച്ചു.

ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോൾ ബെത്ത് മൂണി പുറത്താകാതെ 62 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണപ്പോൾ മൂണി ടീമിനെ മുന്നൂന്നോട്ട് നയിച്ചു . കൂടാതെ 35 റൺസുമായി ജോർജിയ വെയർഹാം മൂണിക്ക് മികച്ച പിന്തുണ നൽകി. ബൗളിങ്ങിൽ ഡൽഹിക്ക് വേണ്ടി ചിനെല്ലെ ഹെൻറി മൂന്ന് വിക്കറ്റുകൾ നേടി.

169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ഒന്നാം വിക്കറ്റിൽ ലീയും(43) ഷെഫാലിയും(31) ചേർന്ന് 89 റൺസ് നേടി ടീമിന് മികച്ച അടിത്തറ നൽകി. പിന്നീട് മൂന്നാം വിക്കറ്റിൽ ലോറയും(32*) ജെമിമ റോഡ്രിഗസും(41) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് നേടി. സ്‌കോർ 160 ൽ നിൽക്കെ ജെമിമ റോഡ്രിഗസിനെ നഷ്ടമായെങ്കിലും ടീം അനായാസം വിജയം നേടി. ഗുജറത്തിനായി ജോർജിയ രണ്ട് വിക്കറ്റ് നേടി.

ഇതോടെ ഡൽഹി നാലാം തവണയും ഡബ്ള്യുപിഎൽ ഫൈനലിൽ പ്രവേശിച്ചു. അവർ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഏറ്റുമുട്ടും.2024 ലെ ഫൈനലിൽ ആർ‌സി‌ബിയോട് തോറ്റതിന് ശേഷം, ഇത്തവണ വിജയം തിരിച്ചുപിടിക്കാൻ ആകും ഡൽഹി ശ്രമിക്കുക.

Leave a comment