വെയർഹാമിന്റെയും ഭാരതിയുടെയും അപരാജിത കൂട്ടുകെട്ട് തുണയായി : ഗുജറാത്ത് ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 193 റൺസ് വിജയലക്ഷ്യം
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ള്യുപിഎൽ ) 2026 ലെ ആറാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് വനിതകൾ ഗുജറാത്ത് ജയന്റ്സ് വനിതകളുമായി ഏറ്റുമുട്ടി. ടോസ് നേടിയ മുംബൈ ഗുജറാത്ത് ജയന്റ്സിനെ ബാറ്റിങ്ങിനയച്ചു. അവർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. ബാറ്റിങ്ങിൽ ഗുജറാത്തിന് ആദ്യം തന്നെ തിരിച്ചടി നേരിട്ടു. എന്നാൽ പിന്നീട് ഗുജറാത്ത് ജയന്റ്സ് ട്രാക്കിലേക്ക് കയറി.
ആറാം വിക്കറ്റിൽ ജോർജിയ വെയർഹാമും ഭാരതി ഫുൾമാലിയും ചേർന്ന് ഗുജറാത്ത് ജയന്റ്സിന് മികച്ച ഫിനിഷിംഗ് പ്രകടനം കാഴ്ചവച്ചു, 56 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യകാല തിരിച്ചടികൾക്ക് ശേഷം ജയന്റ്സിനെ 192/5 എന്ന മത്സരക്ഷമതയിലേക്ക് നയിച്ചത് അവരുടെ കൂട്ടുകെട്ടായിരുന്നു. വെയർഹാ൦ പുറത്താകാതെ 43 റൺസ് നേടി ഭാരതി പുറത്താകാതെ 36 റൺസ് നേടി. 35 റൺസ് നേടിയ കനികയും മികച്ച പ്രകടനം നടത്തി. മുംബൈക്കായി ഷബ്നിം ഇസ്മായിൽ, ഹെയ്ലി മാത്യൂസ്, നിക്കോള കാരി, അമേലിയ കെർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.






































