Cricket Cricket-International IPL Top News

ഐപിഎൽ 2025: ടോസ് നേടിയ സിഎസ്കെ , ആർസിബിക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

March 28, 2025

author:

ഐപിഎൽ 2025: ടോസ് നേടിയ സിഎസ്കെ , ആർസിബിക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

 

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ ) മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ഫീൽഡിംഗ് തെരഞ്ഞെടുത്തു.

നഥാൻ എല്ലിസിന് പകരം മതീഷ പതിരണയാണ് സിഎസ്കെ യുടെ മാറ്റ൦ , റാസിഖ് സലാം ദാറിന് പകരം ഭുവനേശ്വർ കുമാർ ആർസിബിയുടെ പ്ലെയിംഗ് ഇലവനിൽ എത്തി. സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലി ടി20 ക്രിക്കറ്റിൽ ചരിത്രപരമായ 13000 റൺസ് തികയ്ക്കുക എന്നതാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാൻ കോഹ്‌ലിക്ക് 55 റൺസ് കൂടി മതി. മറുവശത്ത്, സിഎസ്കെ യ്ക്കായി 250 സിക്‌സറുകൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാൻ ആകാൻ എംഎസ് ധോണിക്ക് വെറും രണ്ട് സിക്‌സറുകൾ മാത്രം മതി. ഇരു ടീമുകളും അവരുടെ സിഎസ്കെ 2025 സീസണുകൾ ഒരു വിജയത്തോടെ ആരംഭിച്ചു.

Leave a comment