ആഴ്സണല്‍ പാലസിനെ മുച്ചൂടും തകര്‍ത്തു
ആഴ്സണലിൻ്റെ ഗബ്രിയേൽ ജീസസ് വീണ്ടും ക്രിസ്റ്റല്‍ പാലസിന് മുന്നില്‍ വില്ലന്‍ ആയി.ഇന്നലെ നടന്ന മല്‍സരത്തില്‍ ആഴ്സണല്‍ പാലസിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.അതില്‍ രണ്ടെണ്ണം നേടിയത് ജീസസ് ആണ്.അദ്ദേഹം നേടിയ ആദ്യ രണ്ടു ഗോളുകള്‍ ആണ് ആഴ്സണല്‍ താരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്.ബുധനാഴ്ച നടന്ന ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ആഴ്സണൽ പാലസിനെ 3-2 ന് തോൽപ്പിച്ചപ്പോൾ ജീസസ് ഹാട്രിക്ക് നേടിയിരുന്നു.
തന്റെ മുന്‍ 33 മല്‍സരങ്ങളില്‍ ഒരു ഗോള്‍ മാത്രം നേടിയ ജീസസിന് ഈ തിരിച്ചുവരവ് വളരെ അധികം അത്യാവശ്യം ആയിരുന്നു.ഇസ്മായില സാര്‍ ആണ് പാലസിന് വേണ്ടി ഏക ഗോള്‍ നേടിയത്.ജീസസിനെ കൂടാതെ കൈ ഹാവെർട്സ്, ഗബ്രിയേൽ മാർട്ടിനെല്ലി, ഡെക്ലാൻ റൈസ് , എന്നിവരും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.ജയത്തോടെ ആഴ്സണല്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.ചെല്‍സി,ലിവര്‍പൂള്‍,നോട്ടിങ്ഹാം എന്നീ ടീമുകള്‍ വീറുറ്റ പ്രകടനം നടത്തുമ്പോള്‍ ആഴ്സണലിന് വെറുതെ പോയിന്റുകള്‍ വലിച്ചെറിയാന്‍ കഴിയില്ല.