അടുത്ത ഗാബ ത്രില്ലറിന് അരങ്ങ് ഒരുങ്ങുന്നു !!!!!
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശകരമായ ക്ലൈമാക്സ് !!!! ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസുമായി ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ട ഓസീസ്, 18 ഓവറിലാണ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തത്. ഇതോടെ ഇന്ത്യയ്ക്കു മുന്നിലുള്ളത് 275 റൺസ് വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, വെളിച്ചക്കുറവു മൂലം കളി നിർത്തിവയ്ക്കുമ്പോൾ 2.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ എട്ടു റൺസ് എന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ (നാല്), കെ.എൽ. രാഹുൽ (നാല്) എന്നിവർ ആണ് ക്രീസിൽ ഉള്ളത്.185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്‌ക്ക്, 85 റൺസ് എടുക്കുന്നതിനിടെ ഏഴാം വിക്കറ്റും നഷ്ടമായിരുന്നു.ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര ആറ് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആകാശ്ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.പത്തു പന്തില്‍ നിന്നും 22 റണ്‍സ് നേടിയ പാറ്റ് കമിന്‍സ് ആണ് ഓസീസ് നിരയില്‍ കുറച്ചു എങ്കിലും നന്നായി ബാറ്റ് വീശിയത്.