” സൂപ്പര്‍ ലീഗ് ധനികരുടെ ചൂതാട്ടം ” – ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ ടെബാസ്
ഈ ആഴ്ച, യൂറോപ്യൻ സൂപ്പർ ലീഗിനായുള്ള പുതുതായി നവീകരിച്ച പ്ലാനുകൾ A22 ഫിഫക്കും യുവേഫക്കും നല്കിയിരുന്നു.വ്യാപകമായ അപലപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് ഫൂട്ബോള്‍ ലോകം അംഗീകരിക്കും എന്ന ഉറച്ചു വിശ്വസിക്കുകയാണ് ബാഴ്സയും റയലും.ഇന്നലെ A22 ഫിഫക്ക് മുന്നില്‍ പുതിയ പ്ലാന്‍ നല്കി എന്നു കേട്ടതും അതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ ടെബാസ്.
“A22 ഒരു പുതിയ ആശയവുമായി തിരിച്ചെത്തിയിരിക്കുന്നു: മത്സരങ്ങളിലെ സാമ്പത്തിക, കായിക ഇഫക്റ്റുകൾ വിശകലനം ചെയ്യാതെയോ പഠിക്കാതെയോ അവർ ഫോർമാറ്റുകൾ നിർമ്മിക്കുന്നു. അവർ നിർദ്ദേശിക്കുന്ന ടെലിവിഷൻ മോഡൽ ദേശീയ ലീഗുകളുടെയും അവരുടെ ക്ലബുകളുടെയും സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്തുമ്പോൾ കൂറ്റന്‍ ക്ലബുകള്‍ ആയ റയലിനും ബാഴ്സക്കും മാത്രം ഇത് ലാഭം ഉണ്ടാക്കി കൊടുക്കുന്നു.”അദ്ദേഹം ഇന്നലെ ചെയ്ത ട്വീറ്റ് ആണ് ഇത്.സ്പാനിഷ് ലാലിഗ മാത്രം ആണ് ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.ഇപ്പോള്‍ ഫൂട്ബോള്‍ ലോകം മുഴുവനും ഫിഫയുടെയും യുവേഫയുടെയും മറുപടിക്ക് വേണ്ടി കാത്തു നില്‍ക്കുകയാണ്.