ബാല്‍ഡെക്ക് വെല്ലുവിളിയായി ബ്രസീലിയന്‍ താരത്തെ എത്തിക്കാന്‍ ബാഴ്സ
അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയ്ക്കായി ബാഴ്‌സലോണ അവരുടെ പദ്ധതികൾ തയ്യാറാക്കുന്നു.സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ പ്രതിരോധത്തിലെ ശക്തിപ്പെടുത്തലുകൾക്കാണ് മുൻഗണന നല്‍കുന്നത്.പ്രത്യേകിച്ചും, ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ബാല്‍ഡെക്ക് പകരം മത്സരിക്കാൻ ഒരു പുതിയ ലെഫ്റ്റ് ബാക്കിനെ ടീമില്‍ എത്തിക്കാന്‍ ഡെക്കോ ആഗ്രഹിക്കുന്നു.
കഴിഞ്ഞയാഴ്ച, എഎസ് മൊണാക്കോയുടെ കയോ ഹെൻറിക്കിനായുള്ള നീക്കം ബാഴ്സലോണ ആരംഭിച്ചതായി വാര്‍ത്ത വന്നിരുന്നു.ഇത് റിപ്പോര്‍ട്ട് ചെയ്തത് ഫ്രഞ്ച് മാധ്യമങ്ങള്‍ ആണ്.ഈ വാര്‍ത്ത ഇന്നലെ സ്പാനിഷ് പത്രമായ സ്പോര്‍ട്ടും ശരി വെച്ചിട്ടുണ്ട്.മൊണാക്കോയുമായി യോജിക്കാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നത് ഒരു ലോൺ ഇടപ്പാടിലൂടെ ആണ്.കാരണം കറ്റാലൻ ക്ലബ്ബിൻ്റെ സാമ്പത്തികം മോശം ആണ് എന്നത് തന്നെ.മോശം ആക്രമണ സംഭാവനകൾക്ക് ബാൽഡെയെ പലരും ക്രൂശിക്കുന്നുണ്ട്.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നിന്ന് മുന്നോട്ട് പോകാൻ ഇഷ്ടപ്പെടുന്ന കളിക്കാരനാണ് ഹെൻറിക്ക്.റഫീഞ്ഞയുമായി സംയോജിച്ച് ടീമിനെ അറ്റാക്കിങ് തെര്‍ഡിലേക്ക് എത്തിക്കാന്‍ ഇദ്ദേഹത്തിനു കഴിയും.