അധ്യായം 2 ; പുതുക്കിയ സൂപ്പര്‍ ലീഗ് വീണ്ടും വരാന്‍ ഒരുങ്ങുന്നു
ആരാധകരുടെ പ്രതിഷേധത്തിന് ഭയന്ന് കൊണ്ട് മാറ്റി വെച്ച് സൂപ്പര്‍ ലീഗ് വീണ്ടും വരാന്‍ ഒരുങ്ങുന്നു.പുതിയ യൂറോപ്യൻ മത്സരം സംഘടിപ്പിക്കാനുള്ള അവകാശം ഔദ്യോഗികമായി അംഗീകരിക്കാൻ ഫുട്ബോൾ ഭരണസമിതികളോട് ആവശ്യപ്പെട്ട് യുവേഫയ്ക്കും ഫിഫയ്ക്കും ഒരു നിർദ്ദേശം സമർപ്പിച്ചതായി സൂപ്പർ ലീഗ് പ്രൊമോട്ടർ A22 സ്പോർട്സ് ഇന്ന് അറിയിച്ചു.2023 ഡിസംബറിലെ യൂറോപ്യൻ നീതിന്യായ കോടതിയുടെ ഒരു വിധിയെ തുടർന്നു സൂപ്പര്‍ ലീഗ് എന്ന ആശയത്തിനെ മൊത്തം തള്ളി കളയാന്‍ ഫിഫക്കും യുവേഫക്കും കഴിയില്ല.
ഫുട്ബോൾ ക്ലബ്ബുകളുമായും ലീഗുകളുമായും മറ്റ് ഗ്രൂപ്പുകളുമായും കൂടിയാലോചിച്ചതിന് ശേഷം, അതിൻ്റെ ഏറ്റവും പുതിയ നിർദ്ദേശത്തിൽ അതിൻ്റെ മോഡലിൽ മാറ്റങ്ങൾ ഉൾപ്പെടുന്നുവെന്ന് A22 പറഞ്ഞു.”നിലവില്‍ ഫൂട്ബോള്‍ എന്ന ആഗോള മല്‍സരം വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്.വിമന്‍സ് ഫൂട്ബോളിലെ അപാകത, കളി കാണാന്‍ നല്‍കേണ്ടി വരുന്ന ഉയര്‍ന്ന സബ്സ്ക്രിപ്ഷന്‍ ഫീസ്,ഓരോ ക്ലബുകള്‍ക്കും തോന്നും പോലെ ഉള്ള ബജറ്റ്.ഇതിനെ എല്ലാം ഒഴിവാക്കാന്‍ പറ്റിയ പ്ലാന്‍ ആണ് ഞങ്ങളുടെ പക്കല്‍ ഉള്ളത്.”എ22 സിഇഒ ബേൺഡ് റീച്ചാർട്ട് പറഞ്ഞു.സൂപ്പർ ലീഗ് മത്സരങ്ങൾ ഒരു പുതിയ സ്ട്രീമിംഗ് സേവനമായ യൂണിഫൈയിൽ സംപ്രേക്ഷണം ചെയ്യുമെന്ന് A22 പറഞ്ഞു, ഇത് പരസ്യം പിന്തുണയ്ക്കുന്ന സൗജന്യ-എയർ മോഡൽ ആണ് വാഗ്ദാനം ചെയ്യുന്നത്.കഴിഞ്ഞ തവണ 32 ടീമുകള്‍ ഉള്ള ടൂര്‍ണമെന്റില്‍ ഇത്തവണ 96 ടീമുകള്‍ക്ക് കളിയ്ക്കാന്‍ ആകും.