യുണൈറ്റഡിലെ കരാര്‍ നീട്ടാന്‍ ഒരുങ്ങി ഹാരി മഗ്വയര്‍
പുതിയ കരാറിനെക്കുറിച്ചുള്ള “പോസിറ്റീവ്” സംഭാഷണങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൻ്റെ താമസം നീട്ടുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഹാരി മഗ്വയർ പറഞ്ഞു.ഇംഗ്ലണ്ട് ഡിഫൻഡർ 2023 ൽ വെസ്റ്റ് ഹാമിലേക്ക് പോവാന്‍ നില്‍ക്കുകയായിരുന്നു.മാറ്റിജ്‌സ് ഡി ലിഗ്‌റ്റിൻ്റെയും ലെനി യോറോയുടെയും വേനൽക്കാല വരവിനു ശേഷം യുണൈറ്റഡിലെ പെക്കിംഗ് ഓർഡറിൽ അദ്ദേഹം വഴുതിവീണു.
എന്നാൽ ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 2-1 വിജയത്തിലെ മികച്ച പ്രകടനത്തിന് ശേഷം, 31-കാരൻ ഇപ്പോഴും നേരിയ പ്രതീക്ഷയില്‍ ആണ്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ റൂബൻ അമോറിമിൻ്റെ ടീമിൽ അപ്രതീക്ഷിതമായി ഉൾപ്പെടുത്തിയ താരമായിരുന്നു മഗ്വെയർ.മുൻ ലെസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡിനെ വളരെ വൃത്തിയായി മാര്‍ക്ക് ചെയ്ത മഗ്വയര്‍ നോര്‍വീജിയന്‍ താരത്തിനെ കാര്യമായി ഒന്നും ചെയ്യാന്‍ സമ്മതിച്ചില്ല.തനിക്ക് ഇപ്പോള്‍ യുണൈറ്റഡുമായി ദീര്‍ഗ കാലത്തേക്ക് തുടരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയില്ല എന്നു പറഞ്ഞ ഹാരി നിലവില്‍ ക്ലബില്‍ തന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യുന്നുണ്ട് എന്നും അതിനാല്‍ ഈ മികച്ച സ്പെല്‍ അവസാനിക്കുന്നത് വരെ തുടരാന്‍ ആണ് പ്ലാന്‍ എന്നും അദ്ദേഹം പറഞ്ഞു.