ഉത്തേജക മരുന്ന് പരിശോധനയിൽ ചെൽസിയുടെ മൈഖൈലോ മുദ്രിക്കിന് വിലക്ക്
ഫുട്ബോൾ അസോസിയേഷൻ്റെ ഡ്രഗ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയിച്ചതിനെ തുടർന്ന് താന്‍ അതിന്‍റെ ഷോക്കില്‍ ആണ് എന്ന് ചെൽസി വിങ്ങർ മൈഖൈലോ മുദ്രിക് പറഞ്ഞു.ഒക്ടോബർ അവസാനം നൽകിയ “എ” സാമ്പിളിൽ നിരോധിത പദാർത്ഥം കണ്ടെത്തിയതായി ചൊവ്വാഴ്ച ഉക്രെയ്നിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് “ബി” സാമ്പിൾ ഇതുവരെ പരിശോധിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഉടന്‍ തന്നെ അതും ചെയ്യും എന്ന് പറഞ്ഞു.
മുദ്രിക് നിരോധിത പദാർത്ഥം ഉപയോഗിച്ചുവെന്ന സ്ഥിരീകരണം ഫുട്ബോളിൽ നിന്ന് നാല് വർഷം വരെ നീണ്ടുനിൽക്കുന്ന വിലക്കിന് കാരണമായേക്കാം.അന്വേഷണത്തിൻ്റെ ഫലം വരെ മുദ്രിക്കിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പ്രമുഖ കായിക പത്രമായ ഈഎസ്പിഎന്‍ പറഞ്ഞു.ഈ വാര്‍ത്തയില്‍ പ്രതികരിക്കാന്‍ താല്‍പര്യം ഉണ്ടോ എന്ന ചോദ്യത്തിന് ചെല്‍സി ഇതുവരെ മറുപടി തന്നിട്ടില്ല എന്നും ഈഎസ്പിഎന്‍ പറഞ്ഞു.23 കാരനായ മുദ്രിക്കിന് ക്ലബിൻ്റെ അവസാന അഞ്ച് മത്സരങ്ങൾ നഷ്ടമായി, പ്രധാന പരിശീലകൻ എൻസോ മറെസ്ക അസുഖത്തെ തുടർന്നാണ് ഒഴിവാക്കിയത് എന്നാണ് പറഞ്ഞിട്ടുള്ളത്.