ബാഴ്സ താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ച് സഹ താരം പെഡ്രി
ഇന്നലത്തെ ലാലിഗ മല്‍സരവും തോറ്റതിന് ശേഷം ബാഴ്സ താരങ്ങളോട് ഉണര്‍ന്ന് കളിയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പെഡ്രി.ചാമ്പ്യന്‍സ് ലീഗിലെ ഫോം ലാലിഗയിലേക്കും എത്രയും പെട്ടെന്നു കൊണ്ട് വരണം എന്നും അദ്ദേഹം പറഞ്ഞു.ഇത് എത്രയും പെട്ടെന്നു ചെയ്തില്ല എങ്കില്‍ തങ്ങളുടെ സീസണ്‍ മുഴവനും നഷ്ടത്തില്‍ ആവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു ഹോം മാച്ചില്‍ മല്‍സരം തുടങ്ങി നാല് മിനുട്ടില്‍ തന്നെ ഗോള്‍ വഴങ്ങുക അശ്രദ്ധയുടെ ലക്ഷണം ആണ് എന്നും അദ്ദേഹം പറഞ്ഞു.
“ഏത് ടീമും ബാഴ്സക്ക് എതിരെ ഒറ്റ ലക്ഷ്യവും ആയാണ് വരാന്‍ പോകുന്നത്.അത് എന്തു എന്നാല്‍ ഒരു ഗോള്‍ നേടുക , എന്നിട്ട് ബസ് പാര്‍ക്ക് ചെയ്യുക.ഇത് നമ്മള്‍ കുറെ കണ്ടതാണ്.അതിനാല്‍ തന്നെ ഇത് പോലുള്ള അവസരങ്ങളില്‍ ആനവാശ്യമായി ഗോളുകള്‍ വഴങ്ങാതെ ഇരിക്കുക.ചാമ്പ്യന്‍സ് ലീഗില്‍ നമ്മള്‍ വളരെ നന്നായി കളിക്കുന്നുണ്ട്.ഇപ്പോള്‍ ലാലിഗ നമ്മള്‍ വേണ്ട പോലെ ശ്രദ്ധ നല്‍കുന്നില്ല.ഈ നിലപാട് മാറണം.”പെഡ്രി മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.