ഫൂട്ബോള്‍ കോച്ച് ആയി തന്നെ കാണാന്‍ സാധ്യത ഉണ്ട് എന്ന സൂചന നല്കി ഇനിയേസ്റ്റ
ബാഴ്‌സലോണ, റയൽ മാഡ്രിഡ് ഇതിഹാസങ്ങൾ ടോക്കിയോയിൽ നടന്ന മത്സരത്തിൽ “ക്ലാസിക്കോ ഡി ലെയെൻഡാസിൽ” പങ്കെടുത്തിരുന്നു.വിസൽ കോബെയ്‌ക്കൊപ്പം ജപ്പാനിൽ അഞ്ച് വർഷം കളിച്ച ആന്ദ്രെ ഇനിയേസ്റ്റയ്ക്ക് ഇത് പരിചിതമായ ഒരു സാഹചര്യമായിരിക്കും. അദ്ദേഹം മല്‍സരത്തില്‍ ഉടനീളം വളരെ മികച്ച ഒരു പ്രകടനം ആണ് കാഴ്ചവെച്ചത്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബാഴ്സലോണ 2-1 നു റയലിനെ പരാജയപ്പെടുത്തി.
മല്‍സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച ഇനിയെസ്റ്റ കോച്ചിങ്ങിലേക്ക് വരും എന്ന് നേരിയ സൂചന നല്കിയിട്ടുണ്ട്.ഫൂട്ബോളിനെ ചുറ്റി പറ്റിയുള്ള അനേകം കാര്യങ്ങളെ കുറിച്ച് പഠിക്കണം എന്നതാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞ അദ്ദേഹം കോച്ചിങ്ങില്‍ ശ്രദ്ധ കൂടുതല്‍ നല്കുന്നുണ്ട് എന്നും പറഞ്ഞു.നിലവില്‍ മാനേജര്‍ ലൈസന്‍സ് എടുത്ത ഇനിയെസ്റ്റ ഉടന്‍ തന്നെ ഒരു ചെറിയ ക്ലബില്‍ മാനേജര്‍ ആയി പ്രവര്‍ത്തനം ആരംഭിക്കും എന്ന് റൂമറുകള്‍ ഉണ്ട്.തന്‍റെ സഹ താരം സാവി ചെയ്തത് പോലെ ഉടന്‍ തന്നെ ബാഴ്സലോണ പോലുള്ള വമ്പന്‍ ക്ലബിലേക്ക് പോകാനുള്ള തീരുമാനം ഇനിയേസ്റ്റക്ക് ഇല്ല.