പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ; ഇത്തവണ ആരവങ്ങള്‍ ഇല്ലാതെ
പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണ് ഇന്ന്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരിടുന്നു.ഇതാദ്യം ആയാണ് ഒരു മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇരു ടീമുകളും മോശം ഫോമില്‍ ഉള്ളപ്പോള്‍ കളി നടക്കുന്നത്.പൊതുവേ എല്ലാ ഡെര്‍ബികളിലും സിറ്റിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്നു.എന്നാല്‍ ഇത്തവണ അതല്ല സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ നിന്നും വെറും ഒരു ജയം മാത്രം നേടി നില്‍ക്കുന്ന സിറ്റി നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ അവര്‍ക്ക് ജയം നേടിയേ തീരൂ.മറുപക്ഷത്ത് യുണൈറ്റഡ് ആകട്ടെ പതിമൂന്നാം സ്ഥാനത്താണ്.മാനേജര്‍ റൂബന്‍ അമോറിം വന്നതിനു ശേഷം ആരാധകര്‍ പ്രതീക്ഷിച്ച ഒരു തുടക്കം അല്ല യുണൈറ്റഡ് നല്കിയത്.അദ്ദേഹത്തിന്റെ രണ്ടാം ലീഗ് മല്‍സരത്തില്‍ ആഴ്സണലിനെതിരെ പരാജയപ്പെട്ട യുണൈറ്റഡ് അതിനു ശേഷം നോട്ടിങ് ഫോറസ്റ്റിന് മുന്നിലും അടിയറവ് പറഞ്ഞു.പെപ്പിന് നേര്‍ക്ക് ഇതിന് മുന്നേ ജയം നേടാന്‍ കഴിഞ്ഞു എന്നത് മാത്രം ആണ് അമോറിമിന് എടുത്ത് പറയാന്‍ ഉള്ള കണക്ക്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.