ബാഴ്സലോണ അമേരിക്ക ഉപേക്ഷിക്കുന്നു ; പ്രീസീസണ്‍ എല്‍ക്ലാസിക്കോ ഇനി ഓര്‍മകൈല്‍ മാത്രം
ബാഴ്സലോണ ഇനി മുതല്‍ പ്രീ സീസണില്‍ അമേരിക്കയിലേക്ക് പോവുകയില്ല എന്നു അറിയിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ലപ്പോര്‍ട്ട.അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോള്‍ ആണ് ഈകാര്യം അറിയിച്ചത്.ഇനി മുതല്‍ ബാഴ്സലോണ 2019 വരെ ചെയ്ത പോലെ ഏഷ്യന്‍ ഭൂഘണ്ടാത്തിലേക്ക് ആയിരിയ്ക്കും പോവുക.ജപ്പാന്‍,സൌത്ത് കൊറിയ , ചൈന എന്നിവിടങ്ങളിലേക്ക് ആണ് ബാഴ്സ നോക്കുന്നത്.
ബാഴ്സലോണയുടെ ജേഴ്സി സ്പോണ്‍സര്‍ റാക്കുട്ടന്‍ ആയിരുന്ന സമയത്ത് അവര്‍ സ്ഥിരമായി ജാപ്പനിലേക്ക് ആയിരുന്നു പോയിരുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ അമേരിക്കന്‍ മണ്ണില്‍ പ്രീസീസണ്‍ ബാഴ്സലോണ നടത്തിയിരുന്നത്.അമേരിക്കയിലേക്ക് ബാഴ്സലോണ പോവാത്തതിന്‍റെ ഏറ്റവും വലിയ തിരിച്ചടി ഒരു പ്രീസീസണ്‍ എല്‍ ക്ലാസിക്കോ നമുക്ക് നഷ്ട്ടപ്പെട്ടു എന്നതാണ്.ഇത്തവണ ബാഴ്സലോണ പ്രീ സീസണ്‍ കളിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് അമേരിക്കയില്‍ തന്നെ ഉണ്ടാകും.ക്ലബ് ലോകക്കപ്പ് കളിയ്ക്കാന്‍.!!!!!!!