ലാലിഗയിലെ ഏറ്റവും അണ്‍ഡര്‍ റേറ്റഡ് ആയ ഡിഫണ്ടര്‍ – ഒമർ അൽദെരെതെ !!!
ഈ സീസണില്‍ ഗെട്ടാഫേക്ക് എടുത്തു പറയാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഇല്ല .എന്നാല്‍ ഈ സീസണില്‍ ഇത് വരെ 13 ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടുള്ളൂ എന്നത് അവരുടെ പ്രതിരോധത്തിന്റെ കാര്യക്ഷമത എടുത്തു കാണിക്കുന്നു.അവരുടെ മികച്ച പ്രതിരോധത്തിന് പിന്നിലെ പ്രധാന കാരണം പരാഗ്വേ ഡിഫൻഡർ ഒമർ അൽദെരെതെ ആണ്.അര്‍ജന്‍റ്റീനയെ പരാഗ്വെ പരാജയപ്പെടുത്തിയപ്പോള്‍ ആണ് എല്ലാവരും താരത്തിനെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്.
നിലവില്‍ താരത്തിനെ എന്തു വില കൊടുത്തും ടീമിലേക്ക് എടുക്കാന്‍ ടോട്ടന്‍ഹാം മാനേജര്‍ അങ്കെ പോസ്റ്റ്ഗ്ലൂ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.താരത്തിന്‍റെ റിലീസ് ക്ലോസ് ഇംഗ്ലിഷ് ക്ലബിന് വളരെ തുച്ഛം ആണ്.16 മില്യണ്‍ യൂറോ ആണ് തുക.എന്നാല്‍ താരത്തിനു പിന്നില്‍ അത്ലറ്റിക്കോ മാഡ്രിഡും ഉണ്ട്.അവര്‍ക്കും താരത്തിനു വേണ്ടി ഒരു ശ്രമം നടത്തിയാല്‍ കൊള്ളാം എന്നുണ്ട്.മാനേജര്‍ സിമിയോണി താരത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ ഏറെ തൃപ്തന്‍ ആണ്.