ഇന്ത്യ – ഓസീസ് ടെസ്ട് പരമ്പര ; നാളെ ഇന്ത്യക്ക് കഠിന പരീക്ഷ
ആദ്യ ടെസ്റ്റിൽ 295 റൺസിന് വിജയിച്ച ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് ആണ് പരാജയപ്പെട്ടത്.നാളെ ആണ് ഗാബയിലെ മൂന്നാമത്തെ ടെസ്ട്.ഈ മല്‍സരം ഇരു കൂട്ടര്‍ക്കും വളരെ അധികം പ്രധാനം ആണ്.നാളത്തെ മല്‍സരത്തില്‍ നായകന്‍ ആയി തിരിച്ച് എത്തിയ രോഹിത് ശര്‍മക്ക് വലിയ സമ്മര്‍ദം തന്നെ ഉണ്ടാകും.രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ മോശം ഫോം പല വിമര്‍ഷകരും ചൂണ്ടി കാട്ടിയിരുന്നു.
നാളത്തെ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിക്കാന്‍ ഉള്ള ബോണ്‍സുകള്‍ തയ്യാറായി കഴിഞ്ഞു എന്നു ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു.അതിനാല്‍ ബാറ്റിങ് വളരെ ദൂഷ്ക്കരം ആയ പിച്ചില്‍ ബോളിങ് ഡിപാര്‍ട്ട്മെന്‍റില്‍ നിന്നും വലിയ സംഭാവന ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച സ്പിന്നർ ആർ അശ്വിനു പകരം വാഷിംഗ്ടൺ സുന്ദറിന് അവസരം ലഭിച്ചേക്കും.അഡ്‌ലെയ്ഡിൽ ഹർഷിത് റാണയുടെ ശരാശരി പ്രകടനം മൂലം ഇന്ത്യ ആകാശ് ദീപിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്.നാളെ രാവിലെ 5:50 മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.