EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റര്‍ ഡെര്‍ബി ; സിറ്റി തന്നെ ആണ് യുണൈറ്റഡിനേക്കാള്‍ മികച്ചത് എന്നു റൂബന്‍ അമോറിം

December 13, 2024

മാഞ്ചസ്റ്റര്‍ ഡെര്‍ബി ; സിറ്റി തന്നെ ആണ് യുണൈറ്റഡിനേക്കാള്‍ മികച്ചത് എന്നു റൂബന്‍ അമോറിം

പെപ് ഗ്വാർഡിയോളയുടെ ടീം അവസാന 10 മത്സരങ്ങളിൽ ഏഴിലും തോറ്റെങ്കിലും ഞായറാഴ്ച ഡെർബിക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മികച്ച സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് റൂബൻ അമോറിം പറഞ്ഞു.യുവൻ്റസിനോട് ചാമ്പ്യൻസ് ലീഗിലും സിറ്റി അടിയറവ് പറഞ്ഞു കഴിഞ്ഞു.അതേസമയം, വ്യാഴാഴ്ച യൂറോപ്പ ലീഗിൽ യുണൈറ്റഡ് ഒരു ഗോളിന് തിരിച്ചടിച്ച് എഫ്‌സി വിക്ടോറിയ പ്ലസനെ 2-1 ന് പരാജയപ്പെടുത്തി.ഈ വാരാന്ത്യത്തിൽ തൻ്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബിക്ക് തയ്യാറെടുക്കുകയാണ് അമോറിം.

 

അമോറിം ഇതിന് മുന്നേ പെപ്പിനെ നേരിട്ടപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടാന്‍ പോര്ച്ചുഗീസ് മാനേജര്‍ക്ക് കഴിഞ്ഞു.”മഹത്തായ ടീമുകൾക്ക് ഏത് നിമിഷവും ഫോമിലേക്ക് ഉയരാന്‍ കഴിയും.കളി മനസ്സിലാക്കുന്ന തരത്തിൽ, കളിക്കുന്ന രീതി, ആത്മവിശ്വാസം എന്നിവയിൽ അവർ നമ്മളേക്കാൾ എത്രയോ മുകളില്‍ ആണ്.എനിക്കിപ്പോള്‍ നമ്മുടെ ടീമിലെ പിഴവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെ സമയം ഉള്ളൂ.”അമോറിം മാഞ്ചസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment