പെപ്പിന്‍റെ രക്ഷക്ക് പണപ്പെട്ടിയുമായി എത്തി മാഞ്ചസ്റ്റര്‍ സിറ്റി !!!!
715 മില്യൺ പൗണ്ട് എന്ന റെകോര്‍ഡ് വരുമാനവും വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ 139 പൌണ്ടും നേടി എടുത്ത മാഞ്ചസ്റ്റര്‍ സിറ്റി വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ ഹൈ പ്രൊഫൈല്‍ താരങ്ങളെ സൈന്‍ ചെയ്യാന്‍ മുതിരുകയാണ്.സിറ്റിയുടെ മോശം ഫോം ആണ് അതിനു പ്രധാന കാരണം.ആദ്യം പെപ്പിന്റെ തീരുമാനത്തില്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ മാത്രം താരങ്ങളെ സൈന്‍ ചെയ്യാന്‍ ആയിരുന്നു സിറ്റി പദ്ധതി ഇട്ടിരുന്നത്.എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തന്‍റെ കൈയ്യില്‍ നില്‍ക്കുകയില്ലാ എന്നു പെപ്പിന് ബോധ്യപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ സീസണിൽ തുടർച്ചയായി നാലാം പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി, ഞായറാഴ്ച ഇത്തിഹാദിൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.ആ മല്‍സരത്തില്‍ അവര്‍ക്ക് എന്തു വില കൊടുത്തും ജയം നേടിയേ തീരൂ.ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്കേറ്റതിനെത്തുടർന്ന് ബാലൺ ഡി ഓർ ജേതാവായ റോഡ്രിക്ക് പകരക്കാരനെ ആണ് സിറ്റി അന്വേഷിക്കുന്നത്.അവരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ആദ്യം ഉള്ളത് റയൽ സോസിഡാഡ് മിഡ്ഫീൽഡർ സുബിമെൻഡി ആണ്.അദ്ദേഹത്തിനെ പെപ്പിന് വളരെ അധികം ഇഷ്ടം ആണ്.ലിവര്‍പൂള്‍ കുറെ അധികം വിളിച്ചിട്ടും പോവാത്ത താരം ഇനി സിറ്റിയുടെ ഓഫര്‍ എടുത്തില്ല എങ്കില്‍ അവര്‍ ന്യൂകാസിൽ മിഡ്ഫീൽഡർ ഗ്വിമാരേസിന് വേണ്ടി ബിഡ് നടത്തും.