” യമാലിന്‍റെ കളി എന്‍റെ കളിയുമായി സാദൃശം തോന്നിക്കുന്നു “
ഒടുവില്‍ മെസ്സിയും സമ്മതിച്ചിരിക്കുന്നു…..ലമായിന്‍ യമാല്‍ തന്നെ ആയിരിയ്ക്കും തന്റെ പിന്‍ഗാമി എന്നു മെസ്സി ഇന്നലെ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരിക്കുന്നു. ജർമ്മനിയിലെ അഡിഡാസിൻ്റെ ഹെർസോജെനൗറക് ആസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ നൈജീരിയൻ കലാകാരൻ ഗോക്ക് ഒയെവോ ഇപ്പോഴത്തെ കളിക്കാരില്‍ ആരെ കാണുമ്പോള്‍ തന്നെ ഓര്‍മപ്പെടുത്തുന്നു എന്നു ചോദിച്ചപ്പോള്‍ മെസ്സിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
“ഇപ്പോള്‍ പല മികച്ച താരങ്ങളും ഉണ്ട്.ഓരോരുത്തരും അവരുടെ രീതിയില്‍ കളിയെ സ്വാധീനിക്കുന്നു.എന്നാല്‍ ഈ അടുത്ത് ഫിഫയില്‍ നിന്നും യുവ ഫൂട്ബോളര്‍ക്ക് വേണ്ട അവാര്‍ഡ് വാങ്ങിയ യമാല്‍ അല്പം വിത്യസ്ഥന്‍ ആണ്.അയാളെ കാണുമ്പോള്‍ എനിക്കു എന്‍റെ ചെറുപ്പം ഓര്‍മ വരുന്നു.”മെസ്സി രേഖപ്പെടുത്തി.മെസ്സിയേ പോലെ തന്നെ ഇടം കാലന്‍ ആയ യമാല്‍ മെസ്സിയേ പോലെ തന്നെ വളരെ നന്നായി ഡ്രിബിള്‍ ചെയ്യും.മെസ്സി നല്‍കുന്ന പ്രതിരോധം പിളര്‍ത്തുന്ന പാസും അദ്ദേഹം നല്കും.മെസ്സിയേക്കാള്‍ നന്നായി ഷൂട്ട് ചെയ്യും എന്നതാണ് അദ്ദേഹത്തിന്റെ മേന്മ.നിലവിലെ ഫോമില്‍ പോവുകയാണ് എങ്കില്‍ മെസ്സിയുടെ നിലവാരത്തില്‍ അതും അല്ലെങ്കില്‍ അതിനു മുകളിലോ ഒരു കരിയര്‍ നേടി എടുക്കാന്‍ യമാലിന് കഴിയും.