ഡോർട്ട്മുണ്ടിൻ്റെ നിക്കോ ഷ്‌ലോട്ടർബെക്ക് കണങ്കാലിന് പരിക്കേറ്റു
ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയോട് തോറ്റത് ബോറൂസിയ ഡോര്‍ട്ടുമുണ്ടിന് ഏറെ വിഷമം നല്കി എങ്കിലും അതിനെക്കാള്‍ ഡിഫൻഡർ നിക്കോ ഷ്‌ലോട്ടർബെക്കിനെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ് സ്ട്രെച്ചറിൽ കൊണ്ടുപോയത് അവരുടെ ഹൃദയം തകര്‍ത്തു.ഇതോടെ ഫിറ്റോടെ ഉള്ള സെൻട്രൽ ഡിഫൻഡർമാരില്ലാതെ ആണ് ഇപ്പോള്‍ ബോറൂസിയ നില്‍ക്കുന്നത്.ഇന്നലെ നടന്ന മല്‍സരത്തിന്റെ അവസാന മിനുറ്റില്‍ ആണ് താരത്തിനു ഈ പരിക്ക് സംഭവിച്ചത്.
പരിക്കിന് ശേഷം താരം വളരെ തകര്‍ന്ന മനസ്സോടെ ആണ് ഉള്ളത് എന്ന് കോച്ച് നൂറി സാഹിൻ പറഞ്ഞു.നിലവില്‍ തന്നെ ബോറൂസിയ മിഡ്ഫീല്‍ഡര്‍ എംറെ ഖാനിനെ ഉപയോഗിച്ച് ആണ് പ്രതിരോധം കൈകാര്യം ചെയ്യുന്നത്.കണങ്കാലിന് പരിക്കേറ്റ് മാസങ്ങളായി പുറത്തിരിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന നിക്ലാസ് ഷൂലെയും നവംബർ 1 മുതൽ കളിച്ചിട്ടില്ലാത്ത വാൾഡെമർ ആൻ്റണിയും ഇനി അടുത്തൊന്നും തിരിച്ച് വരില്ല.ബുണ്ടസ്‌ലിഗയിൽ ഡോർട്ട്മുണ്ട് ആറാമതാണ്, ശീതകാല ഇടവേളയ്ക്ക് മുമ്പുള്ള അവസാന രണ്ടു മല്‍സരത്തില്‍ മത്സരത്തിൽ വോൾഫ്സ്ബർഗിനെയും ഹോഫെൻഹൈമിനെയും മഞ്ഞപ്പടക്ക് നേരിടേണ്ടത് ഉണ്ട്.