മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറങ്ങിയ ആഷ്വര്‍ത്തിനെ മാനേജ്മെന്റിലേക്ക് എടുക്കാന്‍ ആഴ്സണല്‍
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പെട്ടെന്നുള്ള വിടവാങ്ങലിന് ശേഷം ഡാൻ ആഷ്‌വർത്തിനെ ആഴ്‌സണൽ സ്‌പോർട്‌സ് ഡയറക്ടർ സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നു.53 കാരനായ ക്ലബിലെ മുതിർന്ന വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആണ് അദ്ദേഹം മാഞ്ചസ്റ്റര്‍ വിട്ടത്.അദ്ദേഹം ജോലിയില്‍ പ്രവേശിച്ച് അഞ്ചു മാസം മാത്രമേ ആയുള്ളൂ.അദ്ദേഹം മാഞ്ചസ്റ്ററില്‍ വരുമ്പോള്‍ അനേകം പ്രതീക്ഷയോടെ ആണ് എത്തിയത്.അദ്ദേഹം ഇത്രയും കാലം നേടി എടുത്ത ഗുഡ് വില്‍ ആണ് അദ്ദേഹത്തിന് ഇപ്പോള്‍ നഷ്ട്ടം ആയിരിക്കുന്നത്.
(ആഴ്സണല്‍ മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് ഗാർലിക്ക്)
ബ്രൈറ്റൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവിടങ്ങളില്‍ ആഷ്വര്‍ത്ത് നേടി എടുത്ത പേര് വളരെ വലുത് തന്നെ ആയിരുന്നു.നിലവില്‍ അദ്ദേഹത്തിനെ പോലെ വളരെ അണ്‍ഡര്‍ റേറ്റഡ് ആയ താരങ്ങളെ സൈന്‍ ചെയ്യാന്‍ പോന്ന സ്പോര്‍ട്ടിങ് ഡയറക്ടറെ ആഴ്സണല്‍ സൈന്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്.നിലവില്‍ ആഴ്സണലിന്റെ മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് ഗാർലിക്ക് ആണ്.അദ്ദേഹവും ആഷ്വര്‍ത്തും പ്രവര്‍ത്തിച്ചിട്ടുണ്ട് – അങ്ങ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയണിൽ!!!!ഗാർലിക്ക് വെസ്റ്റ് ബ്രോമിൻ്റെ നിയമപരമായ ഡയറക്ടർ-സെക്രട്ടറി ആയിരുന്നു.ഇരുവരും വെസ്റ്റ് ബ്രോമില്‍ ആയിരുന്നപ്പോള്‍ തന്നെ വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു.അതിനാല്‍ ഇപ്പോള്‍ തന്റെ പഴയ സുഹൃത്തിനെ ലണ്ടനിലേക്ക് വിളിക്കാന്‍ ഒരുങ്ങുകയാണ് റിച്ചാർഡ് ഗാർലിക്ക്.