മോശം കാലാവസ്ഥ : എവർട്ടൺ vs ലിവർപൂൾ, മെർസിസൈഡ് ഡെർബി മാറ്റിവച്ചു
ഗുഡിസൺ പാർക്കിൽ എവർട്ടണുമായുള്ള ലിവർപൂളിൻ്റെ പ്രീമിയർ ലീഗ് പോരാട്ടം മെർസിസൈഡിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ചു.ശനിയാഴ്ച നടന്ന മറ്റ് നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ ആസൂത്രണം ചെയ്തതുപോലെ തന്നെ തുടർന്നു.രണ്ട് ക്ലബ്ബുകളും പ്രാദേശിക അധികാരികളും തമ്മിലുള്ള സംഭാഷണം ശനിയാഴ്ച രാവിലെ നടന്നു, ഗുഡിസണിലേക്ക് യാത്ര ചെയ്യുന്ന പിന്തുണക്കാരുടെ സുരക്ഷയെക്കുറിച്ച് ബോധവാന്‍മാര്‍ ആയ അവര്‍ കളി പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മല്‍സരം കാണാന്‍ ആഗ്രഹിച്ച് ഇരിക്കുന്ന ആരാധകരോട് മാപ്പ് ചോദിച്ച ഏവര്‍ട്ടന്‍ ക്ലബ് , ടിക്കറ്റ് എടുത്ത ആരാധകര്‍ക്ക് മാറ്റി വെച്ച മല്‍സരത്തിന് ഇനി യാതൊരു ചിലവും ഇല്ലാതെ വന്നു കാണാം എന്നു ഉറപ്പ് നല്കി.നിലവില്‍ ലിവര്‍പൂള്‍ ഏഴു പോയിന്‍റ് ലീഡോടെ പ്രീമിയര്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.അതേ സമയം ചിര വൈരികള്‍ ആയ എവര്‍ട്ടന്‍ പതിനാല് പോയിന്റോടെ പതിനാലാം സ്ഥാനത്ത് ആണ്. ഈ അടുത്തൊന്നും കത്തുന്ന ഫോമില്‍ ഉള്ള ലിവര്‍പൂളിനെ മറികടക്കാന്‍ എവര്‍ട്ടണിന് കഴിഞ്ഞിട്ടില്ല.ഏപ്രില് മൂന്നിന് ആണ് ലിവര്‍പൂള്‍ തങ്ങളുടെ കോട്ടയായ അന്‍ഫീല്‍ഡിലേക്ക് എവര്‍ട്ടനിനെ ക്ഷണിക്കുന്നത്.