യൂറോപ്പ ലീഗ് ; അമോറിം ആദ്യമായി യുണൈറ്റഡ് ഡാഗ് ഔട്ടില്‍ !!!!!!
യൂറോപ്പ ലീഗിൽ ഇന്ന് നോർവീജിയൻ ചാമ്പ്യന്മാരായ ബോഡോവിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിടും.ഇന്നതെ മല്‍സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരായി റൂബൻ അമോറിം തൻ്റെ ഹോം അരങ്ങേറ്റം കുറിക്കും.പുതുതായി പ്രമോട്ട് ചെയ്ത ഇപ്സ്വിച്ച് ടൗണിനോട് 1-1 സമനിലയിൽ പിരിഞ്ഞതിനാൽ ഞായറാഴ്ച മാൻ യുണൈറ്റഡിനായി അമോറിമിന്റെ തുടക്കം അത്ര മികച്ച രീതിയില്‍ ആയിരുന്നില്ല.82 സെക്കൻഡിനുള്ളിൽ മാർക്കസ് റാഷ്ഫോർഡിൻ്റെ ഓപ്പണർ നേടി എങ്കിലും അതിനു ശേഷം അവര്‍ക്ക് എതിരാളിയെ നിഷ്പ്രഭം ആക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് യുണൈറ്റഡിന്റെ മല്‍സരം നടക്കാന്‍ പോകുന്നത്. ഇന്ന് മറ്റൊരു യൂറോപ്പ മല്‍സരത്തില്‍ അത്ലറ്റിക്ക് ബിലിബാവോ സ്വീഡിഷ് ക്ലബ് ആയ എൽഫ്സ്ബോർഗിനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പതിനോന്നെ കാല് മണിക്ക് അത്ലറ്റിക്കോ ഹോം ഗ്രൌണ്ട് ആയ സാന്‍ മീംസില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നാല് മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയം നേടിയ ബിലിബാവോ നിലവില്‍ മികച്ച ഫോമിലാണ്.ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ സ്പാനിഷ് ക്ലബ്.അതേ സമയം എതിരാളികള്‍ ആയ എൽഫ്സ്ബോർന് ഒരു ജയത്തോടെ 24 ആം സ്ഥാനത്താണ്.