EPL 2022 European Football Foot Ball Top News transfer news

വീണ്ടും മാഡ്രിഡിനെതിരെ ചളി വാരി എറിഞ്ഞ് റോഡ്രി !!!!!!!!

November 28, 2024

വീണ്ടും മാഡ്രിഡിനെതിരെ ചളി വാരി എറിഞ്ഞ് റോഡ്രി !!!!!!!!

വിനീഷ്യസിന് ബലോണ്‍ ഡി ഓര്‍ ലഭിക്കില്ല എന്നറിഞ്ഞതിന് ശേഷം റയല്‍ മാഡ്രിഡിലെ ആരും തന്നെ ബലോണ്‍ ഡി ഓര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.എന്നാല്‍ അത് തികച്ചും മോശമായ തീരുമാനം ആയിരുന്നു എന്നു റോഡ്രി പറഞ്ഞിരിക്കുന്നു.”ദി റെസ്റ്റ് ഈസ് ഫുട്ബോൾ” പോഡ്കാസ്റ്റിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.പരിക്ക് കാരണം നിലവില്‍ അദ്ദേഹത്തിന് കളിക്കേണ്ട ആവശ്യം ഇല്ല.

Rodri says footballers 'close' to going on strike, as several players voice  workload concerns - FIFPRO World Players' Union

 

തനിക്കാണ് ഇത് പോലുള്ള അവസരം വന്നത് എങ്കില്‍ താന്‍ ഒരിയ്ക്കലും ഇങ്ങനെ ചെയ്യില്ല എന്നു അദ്ദേഹം പറഞ്ഞു.”ഏത് പരിപാടിക്ക് പോകണം വേണ്ട എന്നത് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്, എന്നാല്‍ ഇത് പോലുള്ള പരിപാടി , അതും ലോകത്തിലെ തന്നെ മികച്ച ക്ലബില്‍ ഒന്നായ റയല്‍ ഒഴിവാക്കിയത് അല്പം മോശം ആയി.കഴിഞ്ഞ തവണ ഏര്‍ലിങ് ഹാലണ്ടിന് കിട്ടാന്‍ വെച്ചിരുന്ന ട്രോഫി ആയിരുന്നു അത്.എന്നാല്‍ അത് മെസ്സിക്ക് ലഭിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും തന്നെ അതിനെ കൈ കൊട്ടി തന്നെ പുകഴ്ത്തി.അതാണ് ഉത്തമ സ്പോർട്സ്മാൻസ്പിരിറ്റ്.”റോഡ്രി പോഡ്കാസ്റ്റില്‍ പറഞ്ഞു.

Leave a comment