പെപ്പിന്‍റെ വര്‍ത്തമാനത്തില്‍ കലി തുള്ളി സിറ്റി ആരാധകര്‍
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഫെയ്‌നൂർഡിനെതിരെ മൂന്ന് ഗോളിൻ്റെ ലീഡ് നേടിയതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ബോസ് പെപ് ഗാർഡിയോളയില്‍ നിന്നും അല്പം എങ്കിലും ചടുലത സിറ്റി ആരാധകര്‍ പ്രതീക്ഷിക്കുന്നു.ഇന്നലത്തെ മല്‍സരത്തിന് ശേഷം അദ്ദേഹത്തിന്റെ മൂക്കില്‍ ഉള്ള മുറിവിനെ കുറിച്ച് പ്രെസ്സ് ചോദിച്ചപ്പോള്‍ അദ്ദേഹം തനിക്ക് തന്നെ മുറിവ് ഏല്‍പ്പിക്കാന്‍ വേണ്ടി ആണ് ഇങ്ങനെ ചെയ്തത് എന്നു പറഞ്ഞു.ഇത് ആരാധകരിലും സിറ്റി കമ്യൂണിറ്റിയിലും വലിയ പ്രതിഷേധത്തിന് വഴി ഒരുക്കി.
ആറ് മല്‍സരങ്ങളില്‍ ജയം നേടാതെ ഇരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി അവരുടെ അടുത്ത കാലത്ത് ഒന്നും ഇത്രയും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല.ഈ സമയത്ത് പെപ്പ് ഗാര്‍ഡിയോളയില്‍ നിന്നും അല്പം ഉതാര വാദിത്വം ആരാധകര്‍ പ്രതീക്ഷിക്കുന്നു.ഇത് പറഞ്ഞതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിന്നും മാനേജര്‍ക്ക് നേരെ വലിയ പ്രതിഷേധം അലയടിച്ചു.കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ അദ്ദേഹം തന്നെ താന്‍ പറഞ്ഞതിന് എല്ലാം മാപ്പുമായി വന്നു.കൂടാതെ തന്‍റെ മാനസിക നില തെറ്റി എന്ന പോലത്തെയുള്ള തമാശ രൂപേണയുള്ള വര്‍ത്തമാനം ശരിക്കും വിഷാദ രോഗം നേരിടുന്നവരെ കളിയാക്കുന്ന പോലെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതിനും അദ്ദേഹം മാപ്പ് ചോദിച്ചു.